gnn24x7

ദുരന്തനിവാരണത്തില്‍ ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്പില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചന: ചെറിയാന്‍ ഫിലിപ്പ്

0
397
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ ദുരന്തനിവാരണ വിഷയത്തില്‍ വിമര്‍ശനവുമായി ചെറിയാന്‍ ഫിലിപ്പ്. ഭരണാധികാരികള്‍ ദുരന്തനിവാരണത്തില്‍ ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്പില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണെന്ന് ഇടത് സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ് വിമര്‍ശിച്ചു.

2018,19 വര്‍ഷങ്ങളിലെ പ്രളയത്തിന് പിന്നാലെ നെതര്‍ലന്‍ഡ് മാതൃക അവിടെപോയി പഠിച്ചിട്ടും തുടര്‍നടപടികളെ കുറിച്ച് ഒന്നും അറിയില്ലെന്നും ഫെയ്‌സ്ബുക്കിലൂടെ അദ്ദേഹം പരിഹസിച്ചു.

കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി ആഘാതം എന്നിവ മൂലം കേരളത്തില്‍ എപ്പോള്‍ വേണമെങ്കിലും പ്രളയവും വരള്‍ച്ചയും പ്രതീക്ഷിക്കാം. ഭൂമിയില്‍ മഴവെള്ളം കെട്ടിക്കിടക്കാന്‍ ഇടമുണ്ടായാല്‍ മാത്രമേ പ്രളയത്തേയും വരള്‍ച്ചയേയും പ്രതിരോധിക്കാനാവൂ. രണ്ടിനേയും നേരിടാന്‍ ദീര്‍ഘകാല പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കണമെന്നും ചെറിയാന്‍ ഫിലിപ്പ് ആവശ്യപ്പെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here