gnn24x7

കേരളത്തിൽ “പനി” ഭീതി; ഇന്ന് മാത്രം 6 മരണം

0
517
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാത്രം പനി ബാധിച്ച് 6 പേര്‍ മരിച്ചു. കൊല്ലത്ത് നാലും പത്തനംതിട്ടയിലും എറണാകുളത്തും ഓരോരുത്തര്‍ വീതവുമാണ് പനിമൂലം മരിച്ചത്. കൊല്ലത്തുണ്ടായ മൂന്ന് ഡെങ്കിപ്പനി മരണം അടക്കമാണ് നാല് പനിമരണം രേഖപ്പെടുത്തിയത്. കൊട്ടാരക്കര സ്വദേശി വൈ. കൊച്ചുകുഞ്ഞ് ജോണ്‍ (70), ചവറ സ്വദേശി അരുണ്‍ കൃഷ്ണ (33), ആയുര്‍ വയ്യാനം സ്വദേശി ബഷീര്‍ (74) എന്നിവരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശിനി അഖിലയും ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കേ മരണമടഞ്ഞു.

ചാത്തന്നൂരില്‍ അഞ്ചാം ക്ലാസ്സുകാരന്‍ അഭിജിത്, മൂവാറ്റുപുഴയില്‍ ഐ.ടി.ഐ വിദ്യാര്‍ഥി സമദ് (18) എന്നിവരാണ് പനിമൂലം മരിച്ച മറ്റുരണ്ടുപേര്‍. കൊല്ലം ഒഴുകുപാറ സ്വദേശി ബൈജു-ഷൈമ ദമ്പതികളുടെ മകനായ അഭിജിത് പനി ബാധിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പനി കൂടുതലായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.

ഈ മാസം പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതുവരെ 37 ആയി, ഇതില്‍ 21-ഉം ഡെങ്കിപ്പനി മൂലമാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7