തിരുവനന്തപുരം: സർക്കാർ ഓഫിസുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. നിലവിലെ കോവിഡ് സാഹചര്യം വിശദമായി പരിശോധിക്കുകയും നിയന്ത്രണ നടപടികള്‍ വിലയിരുത്തുകയും ചെയ്തശേഷം ശനിയാഴ്ച പ്രവൃത്തി ദിവസമാക്കാമെന്ന് തീരുമാനിച്ചതായി ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ മാസങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റുള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും തിങ്കള്‍ മുതല്‍ വെള്ളിവരെ പ്രവര്‍ത്തിച്ചാല്‍ മതിയെന്ന നിര്‍ദേശം നല്‍കിയിരുന്നത്.







































