ന്യൂഡൽഹി: നബി വിരുദ്ധ പരാമർശത്തിൽ ബിജെപി വക്താക്കളെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യത്ത് കലഹങ്ങളുണ്ടാക്കാനാണ് അവർ ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെ വാക്കുകളാണ് മാതൃകയാക്കേണ്ടത്. അതേസമയം വിഷയത്തിൽ മറ്റ് രാജ്യങ്ങളുടെ ആവശ്യത്തിന് വഴങ്ങി ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്നും ഗവർണർ വ്യക്തമാക്കി.ഇന്ത്യ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന രാജ്യമാണ്. പ്രധാനമന്ത്രിയും ആര്‍എസ് എസ് തലവനും ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.കശ്മീര്‍ വിഷയത്തിലടക്കം പല രാജ്യങ്ങളും പല അഭിപ്രായങ്ങളും പറയാറുണ്ട്. അതൊന്നും ഇന്ത്യയെ ബാധിക്കാറില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി