gnn24x7

വടക്കൻ കേരളത്തിൽ മഴ ശക്തം; രണ്ടു ജില്ലകളിൽ ഉരുൾപ്പൊട്ടലുണ്ടായതായി സംശയം

0
229
gnn24x7

കണ്ണൂർവടക്കൻ കേരളത്തിൽ മഴ ശക്തം. കണ്ണൂരിലും കോഴിക്കോട്ടും ഉരുൾപ്പൊട്ടലുണ്ടായതായി സംശയം. കണ്ണുരിൽ  നെടുമ്പോയിൽ ചുരത്തിൽ വനത്തിനുള്ളിൽ ഉരുൾ പൊട്ടിയെന്നാണ് സംശയം. മാനന്തവാടി കൂത്തുപറമ്പ് ചുരം പാതയിൽ മലവെള്ളപ്പാച്ചിൽ ശക്തമാണ്. ഈ ഭാഗത്താണ് മൂന്നാഴ്ച മുൻപ് ഉരുൾ പൊട്ടി മൂന്നുപേർ മരിച്ചതെന്നതിനാൽ പ്രദേശവാസികൾ ജാഗ്രതയിലാണ്. മലവെള്ളപ്പാച്ചിൽ ശക്തമായ കോഴിക്കോട് വിലങ്ങാട് വനമേഖലയിലും  ഉരുൾപൊട്ടിയതായും സംശയമുയർന്നിട്ടുണ്ട്. പാനോം വനമേഖലയിലാണ് ഉരുൾപൊട്ടലുണ്ടായെന്ന് സംശയിക്കപ്പെടുന്നത്. വാണിമേൽ പുഴയിൽ മലവെള്ള പാച്ചിൽ ശക്തമാണ്. വിലങ്ങാട് ടൗണിൽ പലയിടത്തും വെള്ളം കയറി

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here