പാലാ: പാലായിൽ ഇനി എട്ട് നാൾ നീണ്ട് നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് പരിശുദ്ധ അമലോത്ഭവ ദൈവമാതാവിൻ്റെ ജൂബിലി തിരുനാൾ പന്തലിൽ പതാക ഉയർന്നു. ളാലം സെൻറ് മേരീസ് പള്ളിയിൽ നിന്നും പ്രത്യേക പ്രാർത്ഥനയ്ക്ക് ശേഷം ചെണ്ടമേളത്തിന്റെയും വാദ്യമേളത്തിൻ്റെയും അകമ്പടിയോടെ ജൂബിലി പന്തലിൽ കത്തീഡ്രൽ പള്ളി വികാരി ഫാദർ ജോസ് കാക്കല്ലിൽ പതാക ഉയർത്തി.
ളാലം പള്ളി വികാരി ഫാദർ ജോസഫ് തടത്തിൽ, ളാലം പുത്തൻ പള്ളി വികാരി തുടങ്ങിയവർ സഹ കാർമ്മികരായിരുന്നു. കൈക്കാരൻമാരും, വിശ്വാസികളും തിരുകർമ്മങ്ങളിൽ പങ്കെടുത്തു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb





































