gnn24x7

ഹോട്ടലുകൾക്ക് അമ്മയുടെ സ്ഥാനമാണുള്ളത്, കൃത്യത പാലിച്ചു പോകാൻ തയ്യാറാകണം: മുഖ്യമന്ത്രി

0
189
gnn24x7

കൊച്ചി: ഹോട്ടലുകൾക്ക് അമ്മയുടെ സ്ഥാനമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് അമ്മമാർ വിളമ്പുന്ന സംതൃപ്തി നൽകണം. കേരളത്തെ ആകെ ഊട്ടുന്നവരാണ് ഹോട്ടലുകളും റസ്റ്ററന്റുകളും. ഭക്ഷണത്തിൽ പുതിയ രീതികളും പരീക്ഷണങ്ങളും നടത്തുമ്പോളാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്കൃത്യത പാലിച്ചുപോകാൻ എല്ലാവരും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഹോട്ടലുകൾ നേരിടുന്ന പ്രധാനപ്രതിസന്ധി വിലക്കയറ്റമാണെന്നു  മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്രസർക്കാരിന്‍റെ  സാമ്പത്തിക സർവേയിൽ ഇത് വ്യക്തമാണ്. പാചകവാതക വിലയും കൂടുന്നു,വിലക്കയറ്റത്തെ പിടിച്ചുനിർത്താനുള്ള ശ്രമമാണ് കേരളം നടത്തുന്നത്. ഭക്ഷ്യപദാർഥങ്ങൾക്കു പോലും ജി എസ് ടിഏർപ്പെടുത്തിയിരിക്കുന്നു. ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്നയാളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. നമ്മുടെ നാട്ടിലെ ഭക്ഷണരീതികൾ പിന്തുടർന്നപ്പോൾ ഒന്നും ഇവിടെ പ്രശ്നം ഉണ്ടായിരുന്നില്ല. ഭക്ഷണകാര്യത്തിൽ വഴിവിട്ട നടപടികൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here