കോട്ടയം മാറ്റൊലിയുടെ ബൈബിൾ ഡ്രമാസ്കോപ്പ് നാടകം ‘ഒലിവ് മരങ്ങൾ സാക്ഷി’ 2024 ഡിസംബർ 20 വെള്ളി വൈകിട്ട് 6ന് പാലാ മരിയസദനം ഓഡിറ്റോറിയത്തിൽ അഭിവന്ദ്യ പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
പാലാ മുനിസിപ്പൽ ചെയർമാൻ ശ്രീ ഷാജു തുരുത്തൻ, പ്രശസ്ത സിനി ആർട്ടിസ്റ്റ് ശ്രീ ചാലി പാലാ, ശ്രീ മനോജ് ബി നായർ
(ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ), സാമൂഹ്യപ്രവർത്തക ശ്രീമതി നിഷ ജോസ്, മരിയ സദനം ഡയറക്ടർ, ശ്രീ സന്തോഷ് ജോസഫ്, കൗൺസിലർ ശ്രീ ബൈജു കൊല്ലംപറമ്പിൽ, ഫാ. ഇമ്മാനുവേൽ പാറേക്കാട്ട്(ഫിനാൻസ് ഡയറക്ടർ, മാർ സ്ലീവ മെഡിസിറ്റി, പാലാ), ഫാ. റോയി മാത്യു വടക്കേൽ (ഡയറക്ടർ എയ്ഞ്ചൽ വില്ലേജ്), ഡോ. ജോസ് ജോസഫ് ( മുൻ പ്രിൻസിപ്പൽ, മെഡിക്കൽ കോളേജ് കോട്ടയം, പ്രിൻസിപ്പൽ അൽ അസർ മെഡിക്കൽ കോളേജ്, തൊടുപുഴ), ഫാ. ജോർജ് പഴേപറമ്പിൽ, (വികാർ, സെന്റ് ഡൊമിനിക് പള്ളി, മുണ്ടാങ്കൽ), റവ.ഡോ. ജോർജ് അമ്പഴത്തുങ്കൽ( വികാർ,സെന്റ് ആന്റണി ദി ആബട്ട്,പള്ളി ഇളംതോട്ടം), സിസ്റ്റർ ലിറ്റി സേവ്യർ (പ്രിൻസിപ്പൽ, ആശാനിലയം സ്പെഷ്യൽ സ്കൂൾ) തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.
രാജു കുന്നക്കാട്ട് ആണ് നാടകത്തിന്റെ രചന. സംവിധാനം ബെന്നി ആനിക്കാട്. ആവിഷ്കാരം ജോർജ് ചെറിയാൻ.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb