2022ൽ പ്രവാസികൾ ഇന്ത്യയിലേയ്ക്കയച്ചത് 100 ബില്യൺ ഡോളർ(8,17,915 കോടി രൂപ). ഒരു വർഷത്തിനിടെ പ്രവാസി പണവരവിലുണ്ടായത് 12ശതമാനം വർധനവാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇൻഡോറിൽ പ്രവാസി ഭാരതീയ ദിവസ് കൺവൻഷനിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
എൻആർഐക്കാർ ഇന്ത്യയുടെയഥാർഥ അംബാസഡർമാരണെന്നുംഇന്ത്യയിലെ ഉത്പന്നങ്ങളുംസേവനങ്ങളും ഉപയോഗിക്കാൻപരമാവധി ശ്രമിക്കണമെന്നും മന്ത്രിപ്രവാസികളോട് അഭ്യർഥിച്ചു. രാജ്യത്തെചെറുതും വലുതുമായവ്യവസായങ്ങളിൽ പങ്കാളികളാകണം. അതുവഴി പ്രവാസികളുടെ സംരംഭകത്വ കഴിവുകൾപ്രയോജനപ്പെടുത്തണമെന്നും രാജ്യത്തിന്റെ വികസനത്തിന് അത് ആക്കംകൂട്ടുമെന്നും അവർ പറഞ്ഞു.
കോവിഡിനെതുടർന്ന് തിരിച്ചെത്തിയ പ്രവാസികൾ വിദേശത്തേയ്ക്ക് മടങ്ങില്ലെന്നാണ് പലരും കരുതിയത്. അവർ തിരിച്ചുപോയെന്നുമാത്രമല്ല, ഒരുവർഷത്തിനുള്ളിൽ നാട്ടിലേയ്ക്ക് കൂടുതൽ തുക അയച്ചു.ചൈനയ്ക്ക് പുറത്ത് നിർമിക്കുകയെന്ന നയത്തിനു പിന്നാലെ യൂറോപ്യൻ യൂണിയൻ പ്ലസ് നയമാണ് ലോകം ഇപ്പോൾ പിന്തുടരുന്നതെന്നും ചൈനയ്ക്കും യൂറോപ്പിനും പുറത്ത് ഫാക്ടറികൾ സ്ഥാപിക്കാൻ കഴിയുന്ന രാജ്യമായി ബഹുരാഷ്ട്ര കമ്പനിക്കുമുമ്പിൽ സർക്കാർ ഇന്ത്യയെ അവതരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വിവര സാങ്കേതിക വിദ്യ, ഡിജിറ്റൽ ടെക്നോളജി, ഓട്ടോമൊബൈൽസ്, ചിപ്പ് ഡിസൈനിങ്, ഫാർമ ഉൾപ്പെടെയുള്ള മേഖലകളിൽ ഇന്ത്യക്കാർക്കുള്ള വൈദഗ്ധ്യം ചൂട്ടിക്കാടിയ അവർ രാജ്യം വിജ്ഞാനത്തിന്റെയും പുരോഗതിയുടെയും ആഗോള കേന്ദ്രമായി മാറുകയാണെന്നും വ്യക്തമാക്കി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88






































