ചെന്നൈ: സിബിഐ കസ്റ്റഡിയിലിരുന്ന 103 കിലോ സ്വര്‍ണം കാണാതായി. 43 കോടി രൂപയിലധികം വില വരുന്ന സ്വർണ്ണമാണ് കാണാതായത്. സംഭവത്തിൽ അന്വേഷണച്ചുമതല കോടതി ലോക്കൽ പൊലീസിന് കൈമാറി.
പൊലീസിനു പകരം സി.ബി.ഐയോ ദേശീയ അന്വേഷണ ഏജൻസിയോ കേസ് അന്വേഷിക്കണമെന്നാണ് സിബിഐ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടത്. എന്നാൽ കോടതി ആ ആവശ്യം തള്ളുകയായിരുന്നു.
മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ട്രേഡിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് 2012ല്‍ പിടിച്ചെടുത്ത 400.5 കിലോ സ്വര്‍ണത്തില്‍ നിന്നാണ് 103 കിലോ സിബിഐ കസ്റ്റഡിയില്‍ നിന്ന് നഷ്ടമായത്.
ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ കൂടിയാണ് സിബിഐ കസ്റ്റഡിയില്‍ സ്വര്‍ണം കാണാതായത് എന്നാണ് ആക്ഷേപം.
സംസ്ഥാന പൊലീസിലെ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സംഭവം അന്വേഷിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവ്.