കുര്‍ണൂൽ: ആന്ധ്രാ പ്രദേശിലെ കുര്‍ണൂലിൽ ബസും ലോറിയും കൂട്ടിയിടിച്ച് എട്ട് സ്ത്രീകൾ ഉൾപ്പെടെ 14 പേര്‍ മരിച്ചു. അപകടത്തിൽ നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്നു രാവിലെ കുര്‍ണൂലിനു സമീപം വെൽദുര്‍ത്തി മണ്ഡലലിലാണ് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽ പെട്ടത്. ബസിൽ മൊത്തം 18 പേരുണ്ടായിരുന്നതായാണ് റിപ്പോർട്ട്.
തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് റോഡിന്റെ ഡിവൈഡർ മറികടന്ന് എതിരെ വന്ന ലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ ചിലരുടെ നില അതീവഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.