മുംബൈ: കോറോണ മഹാമാരി മഹാരാഷ്ട്രയെ വിടാതെ പിടികൂടിയിരിക്കുന്ന ഈ സാഹചര്യത്തിൽ നാവിക സേനാംഗങ്ങൾക്കും കോറോണ സ്ഥിരീകരിച്ചിരിക്കുകയാണ്.
നാവികസേനയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ പോസിറ്റീവ് കേസുകളാണിത്. വൈറസ് ബാധ സ്ഥിരീകരിച്ച എല്ലാ നാവികരെയും മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
എന്നാൽ എങ്ങനെയാണ് നാവികർക്ക് വൈറസ് ബാധിച്ചതെന്നകാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. INS Angre യുടെ താമസ സ്ഥലത്താണ് ഈ നാവികർ തമാസിച്ചിരുന്നത്. Lock down ആയതുകൊണ്ട് ഇവിടെനിന്നും ഒരാളും പുരത്തിറങ്ങിയുമില്ലായിരുന്നു.
ഇപ്പോൾ വൈറസ് സ്ഥിരീകരിച്ച നാവികരുമായി ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ്. ഇതിനിടയിൽ മുഴുവൻ ലിവിംഗ് ബ്ലോക്കകളും ഉടൻ തന്നെ quarantineന് വിധേയമാക്കിയിട്ടുണ്ട്. കൂടാതെ കണ്ടെയ്ന്മെന്റ് സോണും, ഐഎൻഎസ് ആംഗ്രെ എന്നിവയും പൂട്ടിയിരിക്കുകയാണ്.
Corona പ്രോട്ടോക്കോൾ അനുസരിച്ച് എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ മാത്രം 3202 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 286 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതിൽ 177 കേസുകളും മുംബൈയിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ 24 മണിക്കൂറിനുള്ളിൽ 7 മരണങ്ങളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഇവിടത്തെ മരണസംഖ്യ 194 ആയി.