മുംബൈ: മുംബൈയിലെ അന്ധേരി-കുർള റോഡിലെ ഒരു ഹോട്ടലിൽ വച്ച് ഒരു 22 കാരിയെ മൂന്ന് പേർ കൂട്ടബലാത്സംഗത്തിനിരയാക്കി. നവംബര് 8 നാണ് സംഭവം നടന്നത്. യുവതി ഞായറാഴ്ച പോലീസിൽ പരാതി നൽകിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
തന്നെയും മറ്റ് രണ്ട് സ്ത്രീകളെയും പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും മറ്റെല്ലാവരും പോയപ്പോൾ മൂന്ന് പേർ ചേർന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായും യുവതി പോലീസിൽ പരാതി നൽകി. അവിനാശ് പങ്കേക്കർ (28), ഷിഷിർ (27), തേജസ് (25) എന്നിവരാണ് പ്രതികൾ. പ്രതികൾ ഇപ്പോൾ ഒളിവിലാണ്.
പാർട്ടിയിൽ വെച്ച് തന്നെ ഒരു പ്രതി കഴിക്കാൻ നിർബന്ധിച്ചുവെന്നും, കൂടെ ഉണ്ടായിരുന്ന രണ്ട് സ്ത്രീകൾ രാത്രി പോയപ്പോള്‍ പ്രതികൾ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി പോലീസിന് മൊഴി നൽകി.
കുറച്ചു ദിവസം യുവതി ആരോടും ഇക്കാര്യം പറഞ്ഞിരുന്നില്ല, പിന്നീട് വീട്ടുകാരോട് പറയുകയും തുടർന്ന് പോലീസിൽ പരാതി നല്കുകയാണുണ്ടായത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.