gnn24x7

ഗെലോട്ടിന്റെ സഹോദരന്റെ കമ്പനി 150 കോടിയുടെ തിരിമറി നടത്തിയെന്ന് എന്‍ഫോഴ്‌സമെന്റ് ഡയരക്ട്രേറ്റ്

0
247
gnn24x7

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സാഹോദരന്റെ കമ്പനിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് അവസാനിച്ചു.

രാസവള അഴിമതി സംബന്ധിച്ചാണ് അശോക് ഗെലോട്ടിന്റെ സഹോദരന്‍ അഗ്രസെന്‍ ഗെലോട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്.

ഗെലോട്ടിന്റെ സഹോദരന്റെ കമ്പനി 150 കോടിയുടെ തിരിമറി നടത്തിയെന്ന് കണ്ടെത്തിയതായി എന്‍ഫോഴ്‌സമെന്റ് ഡയരക്ട്രേറ്റ് അറിയിച്ചു.

35000 മെട്രിക് ടണ്‍ ഇറക്കുമതി ചെയ്ത വളം (സബ്സിഡി) സ്വകാര്യ കമ്പനികളിലേക്ക് തിരിച്ചുവിട്ടിട്ടുണ്ടെന്നും ഇതുവഴി 150 കോടി രൂപയുടെ അനധികൃത ഇടപാട് നടന്നെന്നുമാണ് എന്‍ഫോഴ്‌സമെന്റ് ഡയരക്ട്രേറ്റ് അറിയിച്ചത്.

ഉല്‍പ്പന്നം സ്വകാര്യ കമ്പനികളിലേക്ക് വഴിതിരിച്ചുവിടുന്നതില്‍ അഗ്രാസെന്‍ ഗെലോട്ട് പ്രധാന പങ്ക് വഹിച്ചതായും ഇ.ഡി പറഞ്ഞിരുന്നു.

സബ്സിഡി വളം ആഭ്യന്തരമായി കൃഷിക്കാര്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇതില്‍ അഴിമതി നടത്തിയതായാണ് ഇ.ഡി വ്യക്തമാക്കിയത്.

ഈ കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ് നടത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) വൃത്തങ്ങള്‍ പറഞ്ഞു.

സര്‍ക്കാരിനെതിരായ സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കങ്ങളെ ഗെലോട്ട് നേരിടുന്നതിനിടെയാണ് സഹോദരന്റെ സ്ഥാപനത്തില്‍ റെയ്ഡ് നടന്നത്.

നേരത്തെ ഗെലോട്ടിന്റെ വിശ്വസ്തരുടെ ഉടമസ്ഥതയിലുള്ള ഇടങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഒരു പൊലീസുകാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഗെലോട്ടിന്റെ വിശ്വസ്തയായ കോണ്‍ഗ്രസ് എം.എല്‍.എ കൃഷ്ണ പൂനിയയേും സി.ബി.എ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here