gnn24x7

യു.എ.പി.എ നിയമം ചുമത്തി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രാജ്യത്ത് അറസ്റ്റിലായത് 3974 പേരെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

0
274
gnn24x7

ന്യൂദല്‍ഹി: യു.എ.പി.എ നിയമം ചുമത്തി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി രാജ്യത്ത് അറസ്റ്റിലായത് 3974 പേരെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി. രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

2016, 2017, 2018 വര്‍ഷങ്ങളിലായാണ് 3974 അറസ്റ്റ് നടന്നത്. മൂന്നു വര്‍ഷങ്ങളിലായി യഥാക്രമം 922, 901, 1182 കേസുകള്‍ എടുത്തുവെന്നും 999, 1554, 1421 പേര്‍ അറസ്റ്റിലായെന്നും ആഭ്യന്തര സഹമന്ത്രി വ്യക്തമാക്കി. . ഇതില്‍ കുറ്റപത്രം നല്‍കിയ കേസുകളുടെ എണ്ണം 232, 272, 317 ആണെന്നും മന്ത്രി രാജ്യസഭയില്‍ അറിയിച്ചു.

ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ച് 2017, 2018 വര്‍ഷങ്ങളിലായി 1198 പേരെ അറസ്റ്റു ചെയ്തുവെന്നും 563 പേര്‍ കസ്റ്റഡിയിലാണെന്നും ആഭ്യന്തര സഹമന്ത്രി പറഞ്ഞു. മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തതെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി വിശദീകരിച്ചു. ഉത്തര്‍പ്രദേശാണ് രണ്ടാമത്.

രാജ്യത്ത് 370ാം വകുപ്പ് റദ്ദാക്കിയതിനുശേഷം ജമ്മു-കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുവെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി അറിയിച്ചു. കശ്മീരില്‍ 370ാം വകുപ്പ് റദ്ദാക്കിയ 2019 ആഗസ്റ്റ് അഞ്ചുമുതല്‍ 71 സിവിലിയന്മാരും 74 സുരക്ഷ സേനാംഗങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടിട്ടുണ്ട്.

2018 ജൂണ്‍ 29 മുതല്‍ 370ാം വകുപ്പ് റദ്ദാക്കിയതിന്റെ തലേദിവസം വരെയുള്ള കാലയളവില്‍ 455 തീവ്രവാദ സംഭവങ്ങള്‍ അരങ്ങേറിയെങ്കില്‍, ശേഷമുള്ള ഒരുവര്‍ഷം ഇത്തരം 211 സംഭവങ്ങളേ ഉണ്ടായിട്ടുള്ളൂവെന്നും സഹമന്ത്രി പറയുന്നു.2010 മുതല്‍ 19 വരെയുള്ള കാലയളവില്‍ ഇടതു തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളും സംഭവങ്ങളും കുറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here