പനജി: ഗോവയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി കൊണ്ട് എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്ക്. പ്രതിപക്ഷ നേതാവ് ഉൾപ്പടെ എട്ട് എംഎൽഎമാരാണ് ബിജെപിയിൽ ചേരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ സദാനന്ദ് ഷേത് തനവാഡെയാണ് ഇക്കാര്യം അറിയിച്ചത്.
പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോ എംഎൽഎമാരുടെ യോഗം ചേർന്ന് കോൺഗ്രസ് നിയമസഭാ കക്ഷിയെ ബിജെപിയിൽ ലയിപ്പിക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്. മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് അടക്കമാണ് ബിജെപിയിൽ ചേരുന്നത്.
ഗോവയിൽ കോൺഗ്രസിന് ആകെ 11 എംഎൽഎമാരാണ് ഉള്ളത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര നടത്തുന്ന വേളയിലാണ് കോൺഗ്രസ് ഗോവയിൽ വീണ്ടും തിരിച്ചടി നേരിടുന്നത്. നേരത്തെയും ഗോവയിൽ കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്ക് ചെക്കേറിയതിനെ തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥികളെ കൊണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം എംഎൽഎമാരെ ആരാധനാലയങ്ങളിൽ എത്തിച്ച് പ്രതിജ്ഞ എടുപ്പിച്ചിരുന്നു.





































