gnn24x7

ദുര്‍മന്ത്രിവാദിയാണെന്ന് ആരോപണം : വൃദ്ധനെ ബന്ധുക്കള്‍ ജീവനോടെ കുഴിച്ചുമൂടി

0
255
gnn24x7

മേഘാലയ: ഷില്ലോങിലെ വെസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലാണ് വിചിത്രമായ സംഭവം നടന്നത്. എണ്‍പതുകാരനായ വൃദ്ധനെ ദുര്‍മന്ത്രവാദിയാണെന്ന് ആരോപണം ഉന്നയിച്ച് ബന്ധുക്കള്‍ തന്നെ ജീവനോടെ കുഴിച്ചു മൂടി. തുടര്‍ന്ന് ബന്ധുക്കളായ മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു.

”സംഭവം നടന്നത് ഒക്ടോബര്‍ 10 നായിരുന്നു. പ്രായമുള്ള മനുഷ്യന്‍ രണ്ടുമൂന്നു ദിവസമായി മാവ്‌ലിബാ മന്‍വാര്‍ നിന്നും കാണാനില്ലെന്ന് പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. എന്നാല്‍ വൃദ്ധന്‍ നോഗഡിസോങ് വില്ലേജില്‍ തന്റെ ബന്ധുവിന്റെ വീട്ടില്‍ പോയെന്നാണ് വിവരം ലഭിച്ചത്. ബന്ധുവിന്റെ വീട്ടില്‍ വച്ചാണ് കാണാതായത്. വൈകുന്നേരം 7 മണിയോടെ വൃദ്ധന്‍ ബന്ധുവീട്ടില്‍ എത്തിയിരുന്നുവെന്നും പിന്നീട് കാണാതായെന്നുമാണ് കഥകള്‍. എന്നാല്‍ പോലീസ് അന്വേഷിച്ചപ്പോഴാണ് വാസ്തവം പുറത്തു വരുന്നത്.” വെസ്റ്റ് ഖാസി ഹില്ലിലെ പോലീസ് സൂപ്രണ്ട് പറഞ്ഞു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുടുംബാംഗങ്ങളായ 18 പേരെ പോലീസ് ചോദ്യം ചെയ്തു. ഇവര്‍ക്ക് നേരിട്ടും അല്ലാതെയും കൊലപാതകത്തില്‍ പങ്കുണ്ടായിരുന്നു. തുടര്‍ന്ന് ഡെന്‍സില്‍ മാര്‍നഗര്‍ (40), ജലീസ് മാര്‍നഗര്‍ (27), ഡൈബര്‍വെല്‍ മാര്‍നഗര്‍ (30) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ മരണപ്പെട്ട വൃദ്ധന് അങ്ങിനെ മോശം പേരോ, മറ്റു പോരായ്മകളോ ഉള്ളതായി പോലീസിന്റെ അറിവിലില്ല. അതേസമയം വൃദ്ധനെ സമൂഹത്തിലെ ഒരുപാട് പേര്‍ സ്‌നേഹത്തോടെ ആദരിച്ചിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി. വിശദമായി കേസ് അന്വേഷിച്ചു വരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here