തിങ്കളാഴ്ച രാവിലെ ന്യൂഡൽഹിയിലെ സുപ്രീം കോടതിക്ക് മുന്നില്‍ ഒരു പുരുഷനും സ്ത്രീയും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഭഗവാൻ ദാസ് റോഡിലാണ് സംഭവം. കോടതിയുടെ കവാടത്തിലെ പോലീസ് ഉദ്യോഗസ്ഥർ അവരെ കാണുകയും ഉടൻ തന്നെ തീ അണക്കുകയും ചെയ്തു. തുടർന്ന് ഇരുവരെയും പോലീസ് വാനിൽ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. തീയണയ്ക്കാൻ ഉപയോഗിച്ച മണ്ണെണ്ണയും പോലീസ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.






































