gnn24x7

ബലാത്സംഗ കേസിൽ പരോളിലിറങ്ങിയ യുവാവ് മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്നു

0
242
gnn24x7

റായ്ഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ പീഡനക്കേസില്‍ പരോളിലിറങ്ങിയ ആള്‍ 3 വയസുകാരിയെ പീഡിപ്പിച്ചുകൊന്നു. 35 വയസ്സുകാരനായ ആദേഷ് പാട്ടീൽ ആണ് അറസ്റ്റിലായത്. ബലാത്സംഗ കേസിൽ അറസ്റ്റിലായ ഇയാൾ പത്തു ദിവസം മുമ്പാണ് പരോളിന് ഇറങ്ങിയത്.

ഡിസംബര്‍ 30 പുലര്‍ച്ചെ റായ്ഗഡിലെ പെന്‍ മേഖലയിലെ ആദിവാസി കോളനിയിലാണ് സംഭവം നടന്നത്. വീടിനുള്ളിൽ ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊല്ലുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ വാതിലില്ലായിരുന്നു.

കുട്ടിയുടെ മൃതദേഹം കുടിലിന് സമീപം വയ്ക്കാൻ എത്തിയപ്പോൾ കുഞ്ഞിന്റെ മുത്തശ്ശി ഇയാളെ കാണുകയും ബഹളം വെയ്ക്കുകയും ചെയ്തു. ഇതോടെ പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. പിന്നീട് പോലീസിന്റെ തിരച്ചിലിനൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു.

gnn24x7