gnn24x7

ഓക്‌സ്‌ഫോര്‍ഡ്, ഭാരത് ബയോടെക് വാക്‌സിനേഷനുകള്‍ക്ക് ഉടന്‍ അനുമതിയില്ല

0
137
gnn24x7

ന്യൂഡല്‍ഹി: ഭാരത് ബയോടെക്, സെറം എന്നീ ലാബുകള്‍ ഉണ്ടാക്കിയ കോവിഡ് വാക്‌സിനേഷന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ഉടന്‍ നല്‍കില്ല. ഈ വാക്‌സിനുകളുടെ മറ്റു സാങ്കേതിക ഉപയോഗത്തെക്കുറിച്ചും അനുബന്ധ സൈഡ് ഇഫക്ടുകളെക്കുറിച്ചും നിര്‍മ്മാതാക്കളോട് അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ തേടി.

എന്നാല ഓക്‌സ്‌ഫോര്‍ഡ്-ആസ്ട്രസെനിക വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് വേണ്ടിയാണ് പൂനയിലെ സെറം ഇന്‍സ്റ്ററ്റിറ്റിയൂട്ട് അനുമതി തേടിയത്. ഇത് 95 ശതമാനം ഫലപ്രദമാണെന്ന് അവസാന ഘട്ട പരീക്ഷണങ്ങളില്‍ തെളിഞ്ഞതുമാണ്. അതേസമയം തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനുകള്‍ക്ക് അനുമതി നല്‍കണമെന്ന് ഭാരത് ബയോടെക് ശക്തമായി വാദിച്ചു.

ബ്രിട്ടണില്‍ വ്യാപരിക്കുന്ന പുതിയ ഇനം വൈറസിനും ഓക്‌സ്‌ഫോര്‍ഡിന്റെ വാക്‌സിനേഷന്‍ വളരെ ഫലപ്രദമാണെന്നാണ് അറിവ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here