gnn24x7

ഹാത്രാസിലെ ദളിത് പെണ്‍കുട്ടിക്ക് നീതി നേടിക്കൊടുക്കാൻ അഡ്വ. സീമാ കുശ്‌വാഹ

0
327
gnn24x7

ന്യൂദല്‍ഹി: ഹത്രാസിൽ കൂട്ട ബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ കേസ് വാദിക്കാന്‍ തയ്യാറായി സീമാ കുശ്‌വാഹ. നിർഭയ കേസ് വാദിച്ചത് സീമാകുശ് വാഹയായിരുന്നു. നിർഭയ കേസിലെ പ്രതികളെ 2020 മാർച്ച് 20 ന് തൂക്കിലേറ്റിയിരുന്നു.

ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കേസ് വാദിക്കാം എന്ന വിവരം നേരിട്ടറിയിക്കാന്‍ ശ്രമിച്ചെങ്കിലും യു.പി പൊലീസ് ഇവരെ തടഞ്ഞു എന്ന് സീമാകുശ് വാഹ പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങൾ താന്‍ അവരുടെ നിയമോപദേശകയായി നില്‍ക്കണമെന്ന് ആഗ്രഹിചിരുന്നു അതിനാൽ അവർ ഹത്രാസിലേക്കു തന്നെ വിളിച്ചിരുന്നെന്നും സീമാകുശ് വാഹ പറഞ്ഞു.

ഹത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു ദളിത് പെൺകുട്ടി പീഡനത്തിനിരയായത്. കുടുംബാംഗങ്ങൾ കുട്ടിയെ കാണാതെ തിരഞ്ഞയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ ക്രൂരമായി അക്രമിക്കപെട്ട നിലയിൽ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തു നിന്ന് കണ്ടെത്തി. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

gnn24x7