gnn24x7

മുതിര്‍ന്ന കോണ്‍ഗസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേല്‍ അന്തരിച്ചു

0
353
gnn24x7

ഗുരുഗ്രാം: മുതിര്‍ന്ന  കോണ്‍ഗസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേല്‍ (71) അന്തരിച്ചു. ഒരു മാസം മുൻപ് കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില ദിവസങ്ങളായി മോശമായിരുന്നു. നവംബര്‍ 15 ഓടെയാണ് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

മരണ വിവരം മകന്‍ ഫൈസല്‍ പട്ടേലാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അദ്ദേഹം നിര്യാതനായത്. അഹമ്മദ് പട്ടേല്‍ എഐസിസി ട്രഷററും കൂടിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദ് പട്ടേലിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.

gnn24x7