gnn24x7

അയര്‍ലണ്ട് ഡിസംബര്‍ 1-ാം തീയതി മുതല്‍ മൂന്നാംഘട്ട നിയന്ത്രണത്തിലേക്ക് -പ്രധാനമന്ത്രി

0
542
gnn24x7

അയര്‍ലണ്ട്: ഡിസംബര്‍ 1 മുതല്‍ അയര്‍ലണ്ട് കോവിഡ് നിയന്ത്രണങ്ങളുടെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. എന്നാല്‍ വരുംകാല ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പബ്ബുകളുടെയും മദ്യത്തോടെ നടക്കുന്ന വലിയ കൂട്ടായ്മകളുടെ കാര്യത്തില്‍ ഇപ്പോഴും സംശയമാണെന്ന് അയര്‍ലണ്ട് പ്രധാനമന്ത്രി (താവോസീച്ച്) പ്രസ്താവിച്ചു. എന്നാല്‍ ക്രിസ്തുമസിന് മുന്‍പായി പബ്ബുകളും മദ്യശാലകളും തുറക്കണമെന്ന ആവശ്യത്തിന് മുന്‍പില്‍ വൈരുദ്ധ അഭിപ്രായത്തിലാണ് മന്ത്രിസഭ നില്‍ക്കുന്നത്.

എന്നാല്‍ മൂന്നാം ഘട്ട നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള അന്തിമ തീരുമാനങ്ങള്‍ ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല. ഡിസംബര്‍ 1 മുതല്‍ കടകളെല്ലാം വീണ്ടും തുറന്ന് കൂടുതല്‍ സജീവമാകുമെന്ന് ഐറിഷ് എക്‌സാമിനര്‍ മിഷേല്‍ മാര്‍ട്ടിന്‍ പ്രസ്താവിച്ചു. ക്രിസ്തുമസിനോട് അനുബന്ധിച്ച് നല്‍കുന്ന പ്രത്യേക നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിനനുസൃതമായിരിക്കും. എന്നാല്‍ ഓരോ വ്യക്തിയുടെയും സമൂഹത്തില്‍ ഇടപഴകുന്ന രീതിയുടെ പെരുമാറ്റ ചട്ടങ്ങള്‍, ഈ ക്രിസ്തുമസ് സമയത്ത് ദൂര സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ അവരുടെ വേണ്ടപ്പെട്ടവരുടെ അടുത്ത് എത്തിച്ചേരാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം വളരെ നിര്‍ണ്ണായകമായി തീരും.

എന്നാല്‍ 2021 ആരംഭത്തിൽ വാക്‌സിനേഷനുകള്‍ പ്രാബല്ല്യത്തില്‍ വരുന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ കാര്യപ്രസക്തമായ മാറ്റങ്ങള്‍ കൈവരിക്കുമെന്നാണ് മിഷേല്‍ മാര്‍ട്ടിന്‍ കണക്കുകൂട്ടുന്നത്. എന്നാല്‍ ഈ ആഴ്ച അവസാനത്തോടെ എന്‍ഫെറ്റ് നല്‍കുന്ന ശുപാര്‍ശകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുമെങ്കിലും വൈറസ് പടരാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, സാഹചര്യങ്ങള്‍ എന്നിവയെ തിരിച്ചറിയാനും നടപടികളെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കുകയും കൂട്ടത്തില്‍ ചില നടപടികളുടെ സാമൂഹികവും സാമ്പത്തികപരവുമായ പ്രത്യാഘാതങ്ങളെ വിലയിരുത്തുകയും ചെയ്യും. ഇതെല്ലാം അന്തിമ മന്ത്രിസഭ കൂടിയാൽ മാത്രമെ ഒരു തീരുമാനത്തിലെത്തുവാന്‍ സാധിക്കുകയുള്ളൂ.

എന്നാല്‍ വാസ്തവത്തില്‍ ഡിസംബര്‍ 1 ന് ശേഷം ലെവല്‍ 5 നിയന്ത്രണങ്ങളില്‍ നിന്നും പുറത്തു കടക്കുക എന്നൊരു ലക്ഷ്യമുണ്ടെന്ന് മാര്‍ട്ടിന്‍ വ്യക്തമാക്കി. ആ ലക്ഷ്യത്തിന് വേണ്ടിയാണ് ചില വില്പനകളും മറ്റും ക്രിസ്തുമസിന് മുന്‍പായി തുറക്കുവാനുള്ള തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ ലഭ്യമായ ഡാറ്റകള്‍ക്കനുസരിച്ച്, വേനല്‍ക്കാലം മുതല്‍ സപ്തംബര്‍, ഒക്ടോബര്‍ കാലഘട്ടത്തിന്റെ ഒരു വിശകലനം എടുത്താല്‍ വലിയ ഒത്തുചേരലുകള്‍, കൂട്ടായ്മകള്‍, മദ്യം വിളമ്പിയുള്ള പാര്‍ട്ടികള്‍ ഇവയെല്ലാം ക്രമാതീതമായി വര്‍ദ്ധിച്ചിരുന്നു. അത് കോവിഡ് നിരക്കിനെയും ബാധിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഒഴിവാക്കേണ്ടത് വലിയ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ഇതേ സമയം വെറ്റ് പബ്ബുകള്‍ അടച്ചുപൂട്ടണമെന്ന് ചില മന്ത്രിമാര്‍ കര്‍ശനമായി വാദിക്കുന്ന സാഹചര്യത്തില്‍ വരുന്നയാഴ്ച നടത്തേണ്ടുന്ന നിയന്ത്രണങ്ങളുടെ അന്തിമ തീരുമാനത്തില്‍ ഇപ്പോഴും സര്‍ക്കാരിനുള്ളില്‍ ഭിന്നതകള്‍ ഉണ്ട്. അതേസമയം റസ്റ്റോറന്റുകളില്‍ ആളുകളെ കയറ്റി ഭക്ഷണം നല്‍കാമെങ്കില്‍ മറ്റെല്ലാ സ്ഥാപനങ്ങളും തുറക്കാന്‍ പറ്റില്ലെ എന്നാണ് പൊതുവെ ഉയര്‍ന്നു വന്നിരിക്കുന്ന ചോദ്യം.

ഇപ്പോഴും ആളുകള്‍ സംസാരിക്കുന്നത് ലെവല്‍-3 പ്ലസ് എന്നാണ്. എന്നാല്‍ ഈ പ്ലസ് എന്താണെന്ന് ഊഹിക്കുന്നതെന്ന് പലര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം. എന്നിരുന്നാലും റെസ്റ്റോറന്റുകളില്‍ അകത്തിരുത്തി ഉപഭോക്താക്കളെ സേവിക്കുന്നുണ്ടെങ്കില്‍ പബ്ബുകള്‍ക്ക് ഇതുപോലെ ആളുകളെ ഇരുത്തി സേവനം നല്‍കിക്കൂടെ എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. ലെവല്‍ -3 നിയന്ത്രണങ്ങള്‍ ക്രിസ്തുമസിന് മുന്‍പുള്ള ആഴ്ചകളില്‍ ചിലപ്പോള്‍ ഒന്നു ലഘൂകരിച്ചേക്കാം. പക്ഷേ, അത് സര്‍ക്കാരിന്റെ പ്രത്യേകമായുള്ള ഉപദേശപ്രകാരം മാത്രമെ സാധ്യമാവുകയുള്ളൂ. അതേസമയം ലെവല്‍-2 ലേക്ക് രാജ്യം നീങ്ങിയാല്‍ അതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ വീണ്ടും തങ്ങളുടെ വീടുകളില്‍ തന്നെ കഴിയേണ്ട അവസ്ഥ വന്നേക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here