gnn24x7

മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവും രാജ്യസഭാംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മാതാവ് നിര്യാതയായി

0
383
gnn24x7

ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവും രാജ്യസഭാംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മാതാവ് ബ്രിജിത്ത് (90) നിര്യാതയായി. ന്യൂമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ 29 മുതൽ എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. കോവിഡ് പരിശോധന നടത്തിയിരുന്നുവെങ്കിലും നെഗറ്റീവ് ഫലമായിരുന്നു.

മൂന്നു മാസമായി ഡല്‍ഹിയില്‍ മകന്‍ അല്‍ഫോണ്‍സിനോടൊപ്പം ആയിരുന്നു മാതാവ്. സംസ്‌കാരം പിന്നീട് സ്വദേശമായ മണിമലയില്‍. കോട്ടയം മണിമല പരേതനായ ജോസഫ് കണ്ണന്താനത്തിന്റെ ഭാര്യയാണ്. ആനിക്കാട് ഇല്ലിക്കല്‍ കുടുംബാംഗമാണ്. അടുത്തകാലം വരെ വളരെ ആരോഗ്യവതിയായിരുന്ന ബ്രിജിത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.

മറ്റു മക്കള്‍: ജോളി (ബംഗളൂരു), മേഴ്‌സി (ജര്‍മനി), സിസി (കാഞ്ഞിരപ്പള്ളി), സോഫി (അമേരിക്ക), രാജു (മണിമല), റോയി (തിരുവനന്തപുരം), ഫാ. ജോര്‍ജ് (ക്ലരീഷ്യന്‍ സഭാംഗം, ബംഗളൂരു), പ്രീത (ചാലക്കുടി). പോള്‍ (മണിമല), മിനി (കോഴിക്കോട്) എന്നിവര്‍ ദത്തുമക്കളാണ്.

gnn24x7