gnn24x7

അറിഞ്ഞിരിക്കാം രാമച്ചതിന്റെ ഗുണങ്ങൾ

0
953
gnn24x7

രാമച്ചമിട്ട് തിളപ്പിക്കുന്ന വെള്ളം നല്ലൊരു ദാഹശമനിയാണ്.

രാമച്ചം കൊണ്ടുണ്ടാക്കുന്ന സ്ക്രബ്ബെർ കുളിക്കുമ്പോൾ ദേഹം വൃത്തിയാക്കാൻ ഉപയോഗിക്കുന്നു.

രക്തം ശുദ്ധീകരിക്കുന്നു, രാമച്ചമിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ അമിതവിയർപ്പും വിയർപ്പ് നാറ്റവും മാറിക്കിട്ടും,

രാമച്ചം എണ്ണ മുറിവുകൾ ഉണക്കുന്നു.

രാമച്ച വിശറി ചൂട് കാലത്ത് കുളിർമ്മ നല്കുന്നു.

ശരീരം ചുട്ടു നീറ്റലിനു രാമച്ചം അരച്ച് പുരട്ടിയാൽ മതി.

രാമച്ചം അരച്ച് ദേഹത്ത് പുരട്ടിയാൽ ചൂട് കുരുക്കൾ മാറുന്നു.

ശരീരത്തിലെ നിറ വ്യത്യാസങ്ങൾ മാറാൻ രാമച്ചം അരച്ച് പുരട്ടാം.

മോഹാലസ്യം,മസ്തിഷ്ക രോഗങ്ങൾ,ചർദി,അതിസാരം,രക്തപിത്തം എന്നീ അസുഖങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.

മൂത്ര സംബന്ധിയായ രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.

രാമച്ചത്തിന്റെ ദീർഘകാല ഉപയോഗം ശരീരത്തിലെ വിഷം പുറന്തള്ളുന്നു.

രാമച്ച തൈലം പനിയും,ശ്വാസകോശ രോഗങ്ങൾ മാറാനും വെള്ളത്തിൽ ചേർത്ത് ആവി പിടിക്കുന്നത് നല്ലതാണ്.

ക്ഷീണം മാറാൻ രാമച്ചം ചതച്ചിട്ട മണ്‍കുടത്തിലെ വെള്ളം കുടിക്കണം.

ചുമയ്ക്ക് രാമച്ചം കത്തിച്ച പുക എൽക്കുന്നത് നല്ലതാണ്.

ജലം ശുദ്ധീകരിക്കാൻ അതിൽ രാമച്ചം ഇട്ടുവച്ചാൽ മതി.
ചർമ്മ രോഗങ്ങൾ മാറ്റുന്നു.!! 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here