ന്യൂ ഡൽഹി: കേന്ദ്ര കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരിലെ ഒരു കർഷകൻ കൂടി ഡൽഹിയിൽ ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെയാണ് മൃതദേഹം തിക്രി അതിർത്തിയിലെ ബസ് സ്റ്റാൻഡിന് സമീപം മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 52 വയസ്സുകാരനായ കരംവീർ സിങ്ങാണ് ആത്മഹത്യ ചെയ്തത്.
കർഷകന് മൂന്ന് പെൺമക്കളുണ്ടെന്ന് സ്ഥലത്തെ മറ്റ് കർഷകർ പറഞ്ഞു. പ്ലാസ്റ്റിക് കയർ ഉപയോഗിചാണ് കർമ്മവീർ തൂങ്ങിമരിച്ചത്. സംഭവത്തെക്കുറിച്ച് മറ്റുള്ളവർ അറിഞ്ഞയുടനെ പോലീസിനെ വിവരം അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. നിലവിൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചിരിക്കുകയാണ്.






































