കണ്ണൂർ: പാനൂരിലെ മുസ്ലീംലീഗ് പ്രവർത്തകൻ മൻസൂർ കൊലപാതകത്തിൽ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന ഒരാൾ കൂടി പിടിയിൽ. കൊലപാതകത്തിലെ പ്രതികൾക്ക് സിപിഎം ബന്ധമുണ്ടെന്നാണ് എഫ്ഐആറിലെ വിവരം. പ്രതികളില്‍ 11 പേരെ തിരിച്ചറിഞ്ഞെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
അതേസമയം മന്‍സൂര്‍ വധക്കേസില്‍ രണ്ടാമത്തെ പ്രതിയായ രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതക്കത്തിനു ശേഷം രതീഷ് ഒളിവിലായിരുന്നു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം അറിയിച്ചതിന് പിന്നാലെയായിരുന്നു സംഭവം. വോട്ടെടുപ്പ് കഴിഞ്ഞ ഏപ്രില്‍ ആറിനാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൂടിയായ മന്‍സൂറും സഹോദരനും ആക്രമിക്കപ്പെടുന്നത്.
അക്രമിച്ചത് ഇരുപതോളം വരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് മുഹ്സിന്‍ മൊഴി നൽകിയിരുന്നു.





































