ന്യൂഡൽഹി: മല്ലികാർജുൻ ഖാർഗെയാണോ ശശി തരൂരാണോ കോൺഗ്രസിനെ നയിക്കുക എന്ന് തീരുമാനിക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ആരായാലും 24 വർഷത്തിന് ശേഷം ആദ്യമായി കോൺഗ്രസിന് നെഹ്റുകുടുംബത്തിന് പുറത്ത് നിന്നുള്ള ആദ്യ അധ്യക്ഷൻ വരും.
എ.ഐ.സി.സി. ആസ്ഥാനത്തുംപി.സി.സി. ആസ്ഥാനങ്ങളിലുമായി 10 മുതൽ നാലുവരെ വോട്ടർപട്ടികയിലുള്ള 9308 പ്രതിനിധികൾക്ക് വോട്ടു രേഖപ്പെടുത്താം. രാജ്യത്താകമാനമായി 65 ബൂത്തുകളാണ് ഉള്ളത്. കേരളത്തിൽ 305 പേരാണ് വോട്ടർമാർ. തരൂരിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വോട്ടുരേഖപ്പെടുത്തേണ്ടത് ‘ശരി’ ചിഹ്നം ഇട്ടായിരിക്കണമെന്ന് റിട്ടേണിങ് ഓഫീസർമാർക്കും വോട്ടർമാർക്കും നിർദേശംനൽകിയിട്ടുണ്ട്.
വോട്ടുപെട്ടികളെല്ലാം ഡൽഹിയിലെത്തിച്ച് ബാലറ്റുകൾ കൂട്ടിക്കലർത്തി ബുധനാഴ്ച 10-ന് വോട്ടെണ്ണൽ തുടങ്ങും. ബാലറ്റ് പേപ്പറുകൾ എല്ലാ കലർത്തിയ ശേഷമാകും എണ്ണുക. ആര് ആർക്ക് വോട്ട് ചെയ്തെന്ന് കൃത്യമായി അറിയാനാകില്ല.
ബാലറ്റ് പേപ്പറിൽ ആദ്യം ഖാർഗെയുംരണ്ടാമത് തരുമാണ്. വോട്ടു രേഖപ്പെടുത്താൻ ആഗ്രഹിക്കുന്ന സ്ഥാനാർഥിക്കുനേരെ ഒന്ന് എന്ന അക്കം രേഖപ്പെടുത്താനായിരുന്നു നേരത്തേയുള്ള നിർദേശം. കമനമ്പർ ഒന്ന് ഖാർഗെയും രണ്ട് തരൂരും ആയതിനാൽ ഇൽ വോട്ടർമാർക്കിടയിൽ ആശയകുഴപ്പം ഉണ്ടാക്കുമെന്നായിരുന്നു തരൂരിന്റെ പരാതി. പാർട്ടി ഭരണഘടന ചൂണ്ടിക്കാട്ടി ത്രിനെ പ്രതിരോധിക്കാൻ മിസ്രി ശ്രമിച്ചെങ്കിലും രണ്ടോ അതിലധികമോ സ്ഥാനാർഥികളുണ്ടാവുമ്പോഴേ അതിന് പ്രസക്തിയുള്ളൂ എന്ന് തരൂർഭാഗം വാദിച്ചു. തുടർന്നാണ് ശരി ചിഹ്നമിടുന്നത് അംഗീകരിച്ചത്.






































