ശ്രീനഗര്‍: ജമ്മു കശ്മീരിലെ കേരൻ സെക്ടറിലെ നിയന്ത്രണ രേഖയിൽ നിന്ന് പാകിസ്താൻ ആയുധങ്ങളും വെടിക്കോപ്പുകളും കടത്തിവിടാനുള്ള ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയാതായി റിപ്പോർട്ട്.
കിഷെംഗംഗ നദിക്ക് കുറുകെ ഒരു കയറിൽ ബന്ധിച്ച ട്യൂബിൽ രണ്ട് മൂന്ന് ആളുകൾ ചില സാധനങ്ങൾ കടത്തുന്നത് സൈനികരുടെ ശ്രദ്ധയിൽ പെട്ടു. അവർ ഉടൻ തന്നെ സ്ഥലത്തെത്തി നാല് ബാഗുകളിലായി ഒളിപ്പിച്ച നാല് എക്സ് എകെ 74 റൈഫിളുകളും എട്ട് മാസികകളും 240 റൗണ്ടുകളും കണ്ടെടുത്തു. പ്രദേശം വളഞ്ഞതായും തിരച്ചിൽ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പാകിസ്താന്റെ ഉദ്ദേശ്യങ്ങളില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് സംഭവമാണ് ഇപ്പോൾ നടന്നതെന്ന് ചിനാര്‍ കോര്‍പ്‌സ് കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ബി.എസ്. രാജു പറഞ്ഞു.





































