gnn24x7

ഭാഗ്യലക്ഷ്മിയും കൂട്ടരും ഒളിവില്‍

0
213
gnn24x7

തിരുവനന്തപുരം: മുന്‍കൂര്‍ ജാമ്യാപക്ഷേ കോടതി നിഷേധിച്ചതോടെ ഭാഗ്യലക്ഷ്മിയും കൂട്ടുകാരും ഒളിവിലാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പ്രഖ്യാപിച്ചു. വിജയ്.പി.നായരെ കയ്യേറ്റം ചെയ്ത സംഭവത്തെപ്പറ്റിയുള്ള അന്വേഷണത്തെപ്പറ്റി കോടതി ആരാഞ്ഞപ്പോള്‍ ഭാഗ്യലക്ഷ്മിയുടെ മൊഴി എടുത്തിരുന്നില്ല. അതിനുള്ള കാരണം ചോദിച്ചപ്പോഴാണ് അവര്‍ ഒളിവിലാണെന്ന് പ്രോസിക്യൂഷന്‍ വെളിപ്പെടുത്തിയത്.

പോലീസ് ഭാഗ്യലക്ഷ്മിയേയുമ ദിയസനയേയും ശ്രീലക്ഷ്മിയേയും അന്വേഷിച്ചു വരികയാണ്. എന്നാല്‍ വിജയ്.പി.നായരെ കയ്യേറ്റം ചെയ്യുന്ന സമയത്ത് ഭാഗ്യലക്ഷ്മിയെ വിജയ്.പി.നായര്‍ തിരിച്ച് കയ്യേറ്റം ചെയയ്തുവെന്നാണ് ഭാഗ്യലക്ഷ്മി പിന്നീട് കൊടുത്ത പരാതി. എന്നാല്‍ അത് തീരെ ദുര്‍ബലമായ ഒരു കേസാണെന്ന് പോലീസ് പറയുന്നു. പുറത്തു വിടപ്പെട്ട വീഡിയോയില്‍ വിജയ്.പി.നായരെ മൂന്നു സ്ത്രീകള്‍ കൂടി അക്രമിക്കുന്ന സന്ദര്‍ഭത്തിലെല്ലാം അവര്‍ ” മാഡം മാഡം ” എന്നു പറഞ്ഞ് മാത്രമാണ് പ്രതികരിച്ചത്. കൂടാതെ വിജയ്.പി.നായരുടെ വസ്ത്രം അവര്‍ പിടിച്ചുവലിച്ചൂരാന്‍ ശ്രമിച്ച സന്ദര്‍ഭത്തില്‍ പോലും വളരെ മാന്യമായാണ് വിജയ്.പി.നായര്‍ പെരുമാറിയത്. ഇതെല്ലാം ലോകം ലൈവായി കണ്ടതുമാണ്.

വലിയ ആഘോഷത്തോടെയായിരുന്നു ഭാഗ്യലക്ഷ്മിയും ദിയാസനയും ശ്രീലക്ഷ്മിയും സ്ത്രീകളെ അവഹേളിച്ചു എന്ന പേരില്‍ വിജയ്.പി.നായരെ കയ്യേറ്റം ചെയ്യുകയും അത് ലൈവ് ടെലികാസ്റ്റായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചതും. സംഭവം ലോകമറിഞ്ഞ് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും വലിയൊരു വിഭാഗം ഭാഗ്യലക്ഷ്മിയ്ക്കും കൂട്ടര്‍ക്കും ഒപ്പം നിന്നുവെങ്കിലും ബഹുഭൂരിപക്ഷവും അവര്‍ ചെയ്തത് തികച്ചും നിയമം കയ്യിലെടുത്താണെന്നും പറഞ്ഞു അവരുടെ പ്രവര്‍ത്തിയെ കണിശമായി നിഷേധിച്ചു.

വിജയ്.പി.നായര്‍ക്കെതിരെ തുടര്‍ന്ന് മൂന്നു സ്ത്രീകളും കേസു നല്‍കിയെങ്കിലും വിജയ്.പി.നായര്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചു. എന്നാല്‍ ഈ മൂന്നു സ്ത്രീകള്‍ നിയമം കയ്യിലെടുത്ത് പെരുമാറിയതും, ഒരു വ്യക്തിയുടെ സ്വകാര്യതയില്‍ കയറി അക്രമിച്ചതും, അവരുടെ സ്വകാര്യ വസ്തുക്കള്‍ അനുമതിയില്ലാതെ അപഹകരിച്ച് എടുത്തു കൊണ്ടുപോയതും, ആ വ്യക്തിയെ കേട്ടാല്‍ അറയ്ക്കുന്ന തെറികള്‍ വിളിച്ച് അവഹേളിച്ച വീഡിയോ പൊതുമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതുമല്ലാം വലീയ കുറ്റമായി കോടതി വിലയിരുത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here