gnn24x7

അസമില്‍ പ്രളയക്കെടുതി രൂക്ഷം; 24 ജില്ലകള്‍ വെള്ളത്തിനടിയില്‍

0
225
gnn24x7

ഗുവാഹത്തി: അസമില്‍ പ്രളയക്കെടുതി രൂക്ഷമാണ്
30 ജില്ലകളിലായി 55 ലക്ഷം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്,

24 ജില്ലകള്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്.
ദീമാജി,ലഖിംപൂര്‍,ബിസ്വനാഥ്,ദാരാങ്,ബക്സ,നല്ബാരി,ബര്‍പെട്ട,ചിരാങ്,ബൊങ്ഗായിഗോന്‍,കൊക്രജാര്‍,ദുബ്രി, സൗത്ത് സല്‍മാര, ഗോള്‍പാറ, കാംരൂപ്, കാംരൂപ്‌ മേട്രോപോളിറ്റന്‍, മോറിഗോവ്, നഗാവ്, ഗോലാഘട്ട്, ജോര്‍ഹട്ട്, മജൌലി, ശിവസാഗര്‍, ദിബ്രുഗര്‍, ടിന്‍സുകിയ, ചാച്ചര്‍ എന്നീ ജില്ലകള്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്.

87 പേര്‍ ഇതുവരെ വെള്ളപ്പൊക്കത്തില്‍ കൊല്ലപെട്ടിട്ടുണ്ട്, മണ്ണിടിച്ചിലില്‍ 26 പേര്‍ക്കും ജീവന്‍ നഷ്ടമായി. കഴിഞ്ഞ നാല് ദിവസമായി അസം ഉള്‍പ്പെടെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് ബ്രഹ്മപുത്ര കരകവിഞ്ഞ് ഒഴുകുകയാണ്,
18 ജില്ലകളിലായി 397 ദുരിതാശ്വാസ ക്യാമ്പുകള്‍ സര്‍ക്കാര്‍ തുറന്നിട്ടുണ്ട്, മഴ തുടരുന്ന സാഹചര്യത്തില്‍ ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ്‌ 30 സെന്റി മീറ്റര്‍ കൂടി ഉയരുമെന്ന് കേന്ദ്ര ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മേഘാലയയില്‍ വെസ്റ്റ് ഗാരോ ഹില്‍സില്‍ പ്രളയത്തെ തുടര്‍ന്ന് 5 പേര്‍ മരിച്ചു. ഇവിടെ 1.52 ലക്ഷം പേരെ വെള്ളപൊക്കം ബാധിച്ചിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം നടക്കുകയാണെന്നും ദുരിതാശ്വാസ ക്യാമ്പുകള്‍ തയ്യാറാക്കിയെന്നും മേഘാലയ മുഖ്യമന്ത്രി കൊണ്രാഡ് സംങ്മ അറിയിച്ചു.

നേപ്പാളിലെ ഗന്തക് നദിയിലെ വെള്ളപ്പൊക്കം വടക്കന്‍ ബീഹാറിനെയും ബാധിച്ചിട്ടുണ്ട്. വടക്കന്‍ ബീഹാറിലെ പല ജില്ലകളിലും വെള്ളപോക്കമാണ്,ഇവിടെ ദേശീയ ദുരന്ത നിവാരണ സേനയുടെ 19 യുണിറ്റുകളെ രക്ഷാ പ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here