gnn24x7

ബനീഷിന് 14 ദിവസത്തെ ജൂഷീഷ്യല്‍ കസ്റ്റഡി : പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും

0
341
gnn24x7

ബംഗ്ലുരൂ: കള്ളപ്പണം കേസില്‍ ഇ.ഡി. അറസ്റ്റു ചെയ്ത ബിനീഷ് കൊടിയേരിയെ ചോദ്യം ചെയ്യുന്നതിനായി ഇ.ഡി. കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇതിന്റ കാലാവധി കഴിഞ്ഞ ബിനീഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങിയിരുന്ന ബിനീഷിന്റെ കാലാവധി പൂര്‍ത്തിയായതു കാരണം ഇന്നലെ രാവിലെ 11.30 മണിയോടെ കോടതിയില്‍ ഹാജരാക്കി. ഇതിനിടെ ബിനീഷിന് ജാമ്യം അനുവദിക്കണമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഷത്തിന്റെ അഭിഭാഷകര്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ ശ്കതമായ തെളിവുകള്‍ നല്‍കി ബിനീഷിനെ ഒരു വിധേനയു ജാമ്യത്തില്‍ വിടരുതെന്ന് ഇ.ഡി. കര്‍ശനമായി വാദിച്ചു. തുടര്‍ന്നാണ് 14 ദിവസത്തേക്ക് ജുഡീഷ്യന്‍ കസ്റ്റഡിയില്‍ ബിനീഷിനെ റിമാന്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ 29 നാണ് ബിനീഷ് അറസ്റ്റിലായത്.

gnn24x7