gnn24x7

ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിനായി പോയ ബോട്ട് അപകടത്തില്‍പ്പെട്ടു; രണ്ട് മരണം

0
264
gnn24x7

കോഴിക്കോട്: കോഴിക്കോട് ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിനായി പോയ ബോട്ട് പുറംകടലില്‍ അപകടത്തില്‍പ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ 2.05-ഓടെ കപ്പിലിലിടിച്ചാണ് അപകടമുണ്ടായത്. റബ്ബ എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. ബോട്ടില്‍ 14 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇതിൽ മൂന്നു പേർ മരിക്കുകയും പതിനൊന്നു പേരെ കാണാതാവുകയും ചെയ്തു.

മലയാളികള്‍ ആരും ബോട്ടില്‍ ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ട്. ബോട്ടിൽ ഉണ്ടായിരുന്ന 14 തൊഴിലാളികളിൽ 7 പേർ തമിഴ്‌നാട് കുളച്ചിൽ സ്വദേശികളും മറ്റുള്ളവർ പശ്ചിമ ബംഗാളിൽ നിന്നുള്ളവരുമാണ്. ബേപ്പൂർ സ്വദേശിയുടേതാണ് ബോട്ട്.

gnn24x7