ആദായ നികുതി ഇളവുകൾ പ്രഖ്യാപിക്കുന്നതിനുപകരം പുതിയ വ്യവസ്ഥ ആകർഷകമാക്കുന്നതിനാകും ഇത്തവണ ബജറ്റിൽ സർക്കാർ ഊന്നൽ നൽകുക. അതിനായി പുതിയ വ്യവസ്ഥയിലെ ആദായ നികുതി പരിധി അഞ്ചു ലക്ഷം രൂപയായി ഉയർത്തിയേക്കുമെന്ന് അറിയുന്നു. കിഴിവുകൾ ഒഴിവാക്കി നികുതി കുറച്ച് രണ്ടു വർഷം മുമ്പ് അവതരിപ്പിച്ച പുതിയ വ്യവസ്ഥയിലേയ്ക്ക് മാറാൻ കൂടുതൽപേരും മടിക്കുന്ന സാഹചര്യത്തിലാണ് നികുതി പരിധി ഉയർത്തി ആകർഷമാക്കാനുള്ള ശ്രമം നടത്തുന്നത്.
നിലവിൽ 2.5 ലക്ഷം രൂപവരെ20%25%30%വരുമാനമുള്ളവർക്കാണ് ആദായ നികുതി ഒഴിവുള്ളത്. പരിധി ഉയർത്തുന്നതോടെ വ്യക്തികളുടെ കൈവശം നിക്ഷേപം നടത്തുന്നതിനായി കൂടുതൽതുകയുണ്ടാകുമെന്നാണ് ഇതുമായിബന്ധപ്പെട്ട് ഉദ്യോഗസ്ഥർ പറയുന്നത്. പുതിയ വ്യവസ്ഥയിലേയ്ക്ക് മാറിയതുകൊണ്ട് ശമ്പള വരുമാനക്കാർക്ക് നേട്ടമില്ലാത്തതാണ് പദ്ധതിയുടെ പോരായ്മയായി ചൂണ്ടിക്കാണിക്കുന്നത്. 80സി പ്രകാരമുള്ള നിക്ഷേപം, ആരോഗ്യ ഇൻഷുറൻസ്(80ഡി), വീട്ടുവാടക അലവൻസ്, ലീവ് ട്രാവൽ അലവൻസ്, സ്റ്റാൻഡേഡ് ഡിഡക് ഷൻ തുടങ്ങിയ ഇനങ്ങൾക്കൊന്നും പുതിയതിൽ കിഴിവ് ലഭ്യമല്ല. ഇത്തരം ഇളവുകൾ പ്രയോജനപ്പെടുത്തുന്നവർക്ക് പഴയ വ്യവസ്ഥ പ്രകാരം നകുതി ബാധ്യത കുറവാണ്.
വ്യക്തിഗത ആദായ നികുതിയുടെ പുതിയതും പഴയതുമായ വ്യവസ്ഥകളിൽ വരുത്തേണ്ട പരിഷ്കാരങ്ങളെക്കുറിച്ച് അടുത്തയാഴ്ച ചർച്ച നടത്തിയേക്കും. 2020-21 ബജറ്റിലാണ് ഏതുവേണമെങ്കിലും സ്വീകരിക്കാവുന്ന വ്യവസ്ഥ പ്രകാരം പുതിയ നികുതി സമ്പ്രദായം അവതരിപ്പിച്ചത്. പഴയതുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന നികുതി ബാധ്യതകാരണം 10- 12ശതമാനം നികുതിദായകർമാത്രമാണ് പുതിയ വ്യവസ്ഥയിലേയ്ക്ക് മാറിയത്. വ്യത്യസ്ത നിക്ഷേപ ആസ്തികളുടെ മൂലധന നേട്ട നികുതി ഏകീകരിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളും ഇത്തവണ ചർച്ചയ്ക്കു വന്നേക്കും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88






































