gnn24x7

കൊവിഡ് വാക്‌സിന്റെ ജി.എസ്.ടി ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

0
235
gnn24x7

ന്യൂദല്‍ഹി: കൊവിഡ് വാക്‌സിന്റെ ജി.എസ്.ടി ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. നിലവിൽ അഞ്ച് ശതമാനം ജിഎസ്ടിയാണ് വാക്സിന് ചുമത്തുന്നത്. വാക്‌സിന്റെ വിലകുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണ് വാക്‌സിനെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കാന്‍ ആലോചിക്കുന്നത്.

അതേസമയം കേന്ദ്ര ധനമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. ജിഎസ്ടി ഒഴിവാക്കുന്നതോടുകൂടി സ്വകാര്യ ആശുപത്രികളിൽനിന്ന് എടുക്കുന്ന ഡോസിന് പരമാവധി 1,200 രൂപ വരെ കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3600 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. പ്രതിദിന രോഗബാധ 3.80 ലക്ഷത്തിലേക്ക് കടന്നു. അതേസമയം സംസ്ഥാനങ്ങൾക്ക് നൽകുന്ന കൊവിഷീൽഡ് വാക്സീൻറെ വില കുറച്ചതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു. ഭാരത് ബയോടെക്കും വില കുറച്ചേക്കും.

gnn24x7