സ്വകാര്യ ടെലിവിഷൻ ചാനലുകൾക്ക് വീണ്ടും മാർഗ നിർദേശവുമായി കേന്ദ്രം.വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റേതാണ് മാർഗ നിർദേശം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളെ പർവതീകരിക്കുന്ന ദ്യശ്യ സംപ്രേഷണം പാടില്ലെന്ന് കേന്ദ്രം നിർദേശിച്ചു. അധ്യാപകർ കുട്ടികളെ മർദിക്കുന്നത് പോലെയുള്ള ദൃശ്യങ്ങളും പ്രക്ഷേപണം ചെയ്യരുതെന്നാണ് നിർദേശം.
മുൻപ് നിർദേശിച്ച കോഡുകൾക്ക് അനുസൃതമായി വേണം വാർത്തകൾ സംപ്രേക്ഷണം ചെയ്യാനെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അപകട വാർത്തകളും കുറ്റകൃത്യങ്ങളുടെ വാർത്തകളും റിപ്പോർട്ട് ചെയ്യുമ്പോൾ നല്ല സൂക്ഷ്മത പുലർത്തണം. മൃതദേഹങ്ങളുടെ ചിത്രങ്ങളും കുട്ടികളെ ഉപദ്രവിക്കുകയും വലിച്ചെറിയുകയും മറ്റും ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ഉപയോഗിക്കരുത്.
മൃതദേഹങ്ങളും ആളുകൾ അപകടത്തിൽപ്പെട്ട് ചോരയിൽ കുളിച്ച് കിടക്കുന്ന ചിത്രങ്ങളും ചില മാധ്യമങ്ങൾ ഉപയോഗിക്കുന്നതായിശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം പറയുന്നു. കുട്ടികളേയും സ്ത്രീകളേയും ആൾക്കൂട്ടം ദയാരഹിതമായി മർദിക്കുന്ന ക്ലോസ് അപ് ദൃശ്യങ്ങളും സംപ്രേക്ഷണം ചെയ്യരുത്. പരുക്കേറ്റ ശരീരാവയവങ്ങൾ മാസ്ക് ചെയ്യാതെ ചാനലുകളിൽ സംപ്രേക്ഷണം ചെയ്യരുത്. സോഷ്യൽ മീഡിയയിൽ നിന്നും എടുക്കുന്ന ദൃശ്യങ്ങൾ ടെലിവിഷൻ ചട്ടങ്ങൾക്ക് ബാധകമാണെന്ന് ഉറപ്പുവരുത്തി മാത്രം സംപ്രേക്ഷണം ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88






































