gnn24x7

നിലപാടുറപ്പിച്ച് ഇന്ത്യ; ഗല്‍വാന് മേലുള്ള ചൈനയുടെ അവകാശവാദം അംഗീകരിക്കില്ല

0
252
gnn24x7

ന്യൂദല്‍ഹി: ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയുടെ മേല്‍ പരമാധികാരം അവകാശപ്പെടുന്ന ചൈനയുടെ നടപടി അംഗീകരിക്കാനാവാത്തതെന്ന് ഇന്ത്യ.

ബീജിംഗിന്റെ ‘അതിശയോക്തിപരവും അംഗീകരിക്കാനാവാത്തതുമായ അവകാശവാദങ്ങള്‍” ഇരുപക്ഷവും തമ്മിലുള്ള പ്രശ്നത്തിലെ ധാരണയ്ക്ക് വിരുദ്ധമാണെന്നും ഇന്ത്യയുടെ പ്രസ്താവനയില്‍ പറയുന്നു.

മൊത്തത്തിലുള്ള സാഹചര്യം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണമെന്ന് ഇരുപക്ഷങ്ങളും സമ്മതിച്ചതാണ് ജൂണ്‍ ആറിന് കമാന്‍ഡര്‍മാര്‍ തമ്മില്‍ എച്ചിച്ചേര്‍ന്നിട്ടുള്ള ധാരണകള്‍ ആത്മാര്‍ത്ഥമായി നടപ്പാക്കണമെന്നും ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്. അതിശയോക്തിപരവും അംഗീകരിക്കാനാവാത്തതുമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ഈ ധാരണയ്ക്ക് വിരുദ്ധമാണ്, ”വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും തക്ക തിരിച്ചടി നല്‍കാന്‍ രാജ്യത്തിന് കരുത്തുണ്ടെന്നും നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

രാജ്യത്തിന്റെ പരമാധികാരത്തിന് മേല്‍ കടന്നുകയകറ്റം അനുവദിക്കില്ലെന്നും മോദി പറഞ്ഞിരുന്നു.

അതേസമയം, ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ നടത്തിയ സേനാതല ചര്‍ച്ചയില്‍ ധാരണയായില്ല. വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here