ചെന്നൈ: ചെന്നൈയില്‍ വീണ്ടും സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ അടക്കം നാല് ജില്ലകളിലാണ് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം,തമിഴ്‌നാട്ടില്‍ ഒരു മന്ത്രിക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പി അന്‍പഴകനാണ് കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെ ഇതിനോടകം ഒന്‍പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നേരത്തെ അണ്ണാ ഡി.എം.കെ എം.എല്‍.എ കെ പളനിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് മുന്‍പ് ഡി.എം.കെ എം.എല്‍.എ കെ അന്‍പഴകന്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം നിലവില്‍ 52000 കടന്നു. ഇതില്‍ 37000 കേസുകളോളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ചെന്നൈയിലാണ്.




































