ന്യൂദല്‍ഹി: രാജസ്ഥാനില്‍ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം അടുത്തെന്ന വെല്ലുവിളിയുമായി കേന്ദ്രമന്ത്രി കൈലാഷ് ചക്രബര്‍ത്തി. കോണ്‍ഗ്രസ് സര്‍ക്കാര്‍ തകര്‍ച്ചയുടെ മുനമ്പിലാണ്. അതിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ച് കഴിഞ്ഞു. ഇതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിനുതന്നെ തിരശ്ശീല വീഴുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ലോക്‌സഭാ മണ്ഡലമായ ബര്‍മറില്‍ നടത്തിയ ത്രിദിന സന്ദര്‍ശനത്തിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം. ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. മുഖ്യമന്ത്രി എം.എല്‍.എമാരെ ഹോട്ടലില്‍ തടവിലാക്കിയിരിക്കുകയാണെന്നും കൈലാഷ് ചക്രബര്‍ത്തി പറഞ്ഞു.
‘നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ ഗെലോട്ട് സര്‍ക്കാര്‍ പരാജയപ്പെടും. രാജസ്ഥാനിലെ ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് മാത്രമല്ല, മന്ത്രിമാരും എം.എല്‍.എമാരും മഖ്യമന്ത്രിയുടെ നീങ്ങളില്‍ തൃപ്തരുമല്ല’, അദ്ദേഹം അഭിപ്രായപ്പെട്ടു.
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള അടിത്തറ പാകിയതും കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളാണെന്നും കൈലാഷ് അവകാശപ്പെട്ടു.
                








































