gnn24x7

രാജ്യത്ത് പാചക വാതക വിലയിൽ വീണ്ടും വർദ്ധനവ്

0
324
gnn24x7

കൊച്ചി: രാജ്യത്ത് പാചക വാതക വിലയിൽ വീണ്ടും വർദ്ധനവ്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയിരിക്കുന്നത്, വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപയും കൂട്ടി. ഇതോടെ പാചക വാതക സിലിണ്ടറിന്റെ വില 826 ആയി, വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 1618 രൂപയുമാണ് ഇന്നത്തെ വില.

ഇതോടെ കഴിഞ്ഞ മൂന്നു മാസത്തിനിടെ ഗാര്‍ഹിക സിലിണ്ടറിന് 200 രൂപയാണ് വർധിച്ചിരിക്കുന്നത്. വാണിജ്യ സിലിണ്ടറിന് 100 രൂപയും. അതേസമയം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയും എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ്.

നാലുദിവസം മുന്‍പും പാചക വാതക വിലയിൽ 25 രൂപ വര്‍ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും വില വര്‍ധിച്ചിരിക്കുന്നത്. പാചക വാതക വില വര്‍ധിച്ചതോടുകൂടി സാധാരണക്കാർ ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ്.

gnn24x7