gnn24x7

കോറോണ വൈറസ്; രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 92 പുതിയ കേസുകളും 4 മരണവും സംഭവിച്ചതായി ആരോഗ്യ മന്ത്രാലയം

0
269
gnn24x7

ന്യൂഡൽഹി:  രാജ്യത്ത് കോറോണ വൈറസ് ബാധ കൂടികൊണ്ടിരിക്കുകയാണ്.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 92 പുതിയ കേസുകളും 4 മരണവും സംഭവിച്ചതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. 

എങ്കിലും കോറോണ വൈറസ് ഇതുവരെ സമൂഹ വ്യാപനത്തിന്റെ ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 

കൂടാതെ ഇതുവരെയായി കോറോണ വൈറസ് ബാധയിൽ 29  പേരാണ് ഇന്ത്യയിൽ മരണമടഞ്ഞതെന്നും 1071 പേർക്ക് രോഗബാധ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന  lock down ൽ 100 ശതമാനം ആളുകളിൽ 99 ശതമാനവും ഇത് പിന്തുടരുകയും ഒരു ശതമാനം പേർ  പാലിക്കാതിരിക്കുകയും ചെയ്യുന്ന മാത്രയിൽ  രാജ്യം നടത്തിയ  എല്ലാ തയ്യാറെടുപ്പുകളും പൂർണ്ണമായും ഉപയോഗശൂന്യമാകുമെന്നും  അഗർവാൾ പറഞ്ഞു.

അങ്ങനെ ആയാൽ lock down നടത്തുന്നതിൽ ഒരു അർത്ഥവുമില്ലയെന്നും, കൊറോണ വൈറസ് പൂർണ്ണമായും തടയുന്നതിന് 100 ശതമാനം ജനങ്ങളും lock down പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

lock down പ്രഖ്യാപിച്ചതിന്റെ  ഫലം കാണാന്നുണ്ടെന്നും  12 ദിവസത്തിനുള്ളിൽ 100 ൽ നിന്നും 1000 കേസുകളിലേക്കാണ്  ഇന്ത്യ എത്തിയതെന്നും അതേസമയം വികസിത രാജ്യങ്ങളിൽ 3500, 5000, 8000 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.  

കൂടാതെ രാജ്യത്ത് ഇതുവരെ 1071  പേർക്ക് കൊറോണ വൈറസ് ബാധിച്ചുവെന്നും ഇതുവരെ 29 പേർ മരണമടഞ്ഞതായും പറഞ്ഞ അദ്ദേഹം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 92 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി.

നിങ്ങൾക്ക് ആർക്കെങ്കിലും കോറോണ വൈറസ് ബാധ പിടിപെട്ടോ എന്ന കാര്യത്തിൽ  എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഇക്കാര്യം മറച്ചുവെക്കരുതെന്ന് ആരോഗ്യ മന്ത്രാലയം പ്രത്യേകം പറഞ്ഞിട്ടുണ്ട് അങ്ങനെ ആരെങ്കിലും ചെയ്താൽ അതിന്റെ മാരകമായ ഭവിഷത്ത് സമൂഹം മുഴുവൻ അനുഭവിക്കേണ്ടിവരുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 

lock down പിന്തുടരുകയാണെന്നും എവിടെയൊക്കെയാണോ പ്രശ്‌നം വരുന്നത് അവിടെയൊക്കെ കൺട്രോൾ റൂമു വഴി പരിഹരിക്കപ്പെടുകയാണെന്നും ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ പറഞ്ഞു.  കൂടാതെ നിരാലംബരായവർക്കും തൊഴിലാളികൾക്കും മറ്റെല്ലാവർക്കും ഭക്ഷണം നൽകാനുള്ള ക്രമീകരണങ്ങൾ നടക്കുന്നുവെന്നും ഇവർക്കായി പറപ്പിടവും ഒരുക്കുന്നുണ്ടെന്നും അവർ പറഞ്ഞു. 

കൂടാതെ ഒരു കമ്പനികളും ഈ സാഹചര്യത്തിൽ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും എന്തിന്റെ പേരിലാണെങ്കിലും ഒരു രൂപയും കട്ട് ചെയ്യാതെ മുഴുവൻ ശമ്പളവും നല്കുമെന്നും ആഭ്യന്തര മന്ത്രാലയനം ഒന്നുകൂടി വ്യക്തമാക്കിയിട്ടുണ്ട്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here