gnn24x7

കോവിഡ് 19 ബാധിതനായ മധ്യവയസ്കന്‍ ആശുപത്രിക്കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി

0
336
gnn24x7

ബംഗളൂരു: കോവിഡ് 19 ബാധിതനായ മധ്യവയസ്കന്‍ ആശുപത്രിക്കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി. ബംഗളൂരുവിലെ വിക്ടോറിയ ഹോസ്പിറ്റലിൽ ചികിത്സയിലിരുന്ന അന്‍പതുകാരനാണ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നു ചാടി ജീവനൊടുക്കിയത്.

കഠിനമായ ശ്വാസതടസ്സത്തെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടാതെ വൃക്ക സംബന്ധമായ രോഗങ്ങളും ഉണ്ടായിരുന്നു. ഡയാലിസിസ് ചികിത്സ തുടർന്നു വരികയായിരുന്നു. ഇതിനിടെയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നാണ് പൊലീസ് അറിയിച്ചത്.

കർണാടകയിൽ ഇതുവരെ 503 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 19 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

gnn24x7