gnn24x7

ഇന്ത്യ നേരത്തേ അയച്ച മെഡിക്കല്‍ സംഘവും അവശ്യ മരുന്നുകളും മാലിദ്വീപിനും പ്രയോജനകരം; ആഹ്ലാദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

0
295
gnn24x7

പ്രധാനമന്ത്രി നരേന്ദ്ര മോദി മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി.

ഇരു രാജ്യങ്ങളിലെയും കോവിഡ് 19 വ്യാപനത്തിന്റെ നിലവിലെ സ്ഥിതിയെ കുറിച്ച് നേതാക്കള്‍ വിശകലനം നടത്തി.

സാര്‍ക്ക് രാജ്യങ്ങള്‍ തമ്മിലുള്ള ഏകോപന നടപടിക്രമങ്ങള്‍ സജീവമായി നടപ്പാക്കുന്നതില്‍ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു.

മാലദ്വീപിലേക്ക് ഇന്ത്യ നേരത്തേ അയച്ച മെഡിക്കല്‍ സംഘവും ഇന്ത്യ സമ്മാനിച്ച അവശ്യ മരുന്നുകളും ദ്വീപസമൂഹത്തില്‍ അണുബാധ വ്യാപനം നിയന്ത്രിക്കുന്നതില്‍ കാര്യമായ സംഭാവന നല്‍കിയിട്ടുണ്ടെന്ന വിവരം അറിഞ്ഞതില്‍ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു.

മാലിദ്വീപ് പോലെ വിനോദ സഞ്ചാരം ആശ്രയിച്ചുള്ള സമ്പദ് വ്യവസ്ഥയ്ക്ക് മഹാമാരി ഉയര്‍ത്തുന്ന പ്രത്യേക വെല്ലുവിളികള്‍ വിലയിരുത്തിയ പ്രധാനമന്ത്രി, കോവിഡ് 19 ന്റെ ആരോഗ്യപരവും സാമ്പത്തികവുമായ ആഘാതം കുറയ്ക്കുന്നതിന് ഇന്ത്യയുടെ പിന്തുണ ഇനിയും ഉണ്ടാകുമെന്ന് മാലിദ്വീപ് പ്രസിഡന്റിന് ഉറപ്പ് നല്‍കി.

നിലവിലെ ആരോഗ്യ പ്രതിസന്ധിയില്‍ നിന്ന് ഉരുത്തിരിഞ്ഞ പ്രശ്‌നങ്ങളിലും ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലും തങ്ങളുടെ ഉദ്യോഗസ്ഥര്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുമെന്ന് ഇരു നേതാക്കളും ഉറപ്പു നല്‍കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here