എറണാകുളത്ത് തൃപ്പൂണിത്തുറയ്ക്ക് സമീപം ഉദയംപേരൂരിൽ അച്ഛൻ മകനെ വെട്ടിക്കൊലപ്പെടുത്തി. സന്തോഷാണ് (42) കൊല്ലപ്പെട്ടത്. അച്ഛന്‍ സോമനെ പൊലീസ് അറസ്റ്റ് ചെയ്തു.
മകൻ തുടർച്ചയായി കാന്‍സര്‍ രോഗിയായ തന്നെ മർധിച്ചിരുന്നെന്ന് സോമൻ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചയോടെ മദ്യപിച്ചു വീട്ടിലെത്തിയ സന്തോഷ് അച്ഛനെ മര്‍ദിച്ചിരുന്നു. മർദ്ദനം സഹിക്കവയ്യാതെ ആയപ്പോൾ അര്‍ധരാത്രി 12 മണിയോടെയാണ് സോമൻ മകനെ കൊലപ്പെടുത്തിയത്. സന്തോഷും സോമനും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്.







































