gnn24x7

രാജ്യത്ത് ഗർഭിണികൾക്കും ഇനി കോവിഡ് വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം

0
178
gnn24x7

ന്യൂഡൽഹി: രാജ്യത്ത് ഗർഭിണികൾക്കും ഇനി കോവിഡ് വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം. ഗര്‍ഭിണികള്‍ കൊവിഡ് ബാധിതരാകുന്നത് സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്റെ നിര്‍ദേശപ്രകാരമാണ് ആരോഗ്യ മന്ത്രാലയം ഗർഭിണികൾക്കും വാക്സിൻ നൽകാൻ തീരുമാനിച്ചത്.

ഇതുവരെ, കോവിഡ് വാക്സിനേഷന് ഗർഭിണികളൊഴികെ മറ്റെല്ലാ വിഭാഗക്കാരും അർഹരായിരുന്നു. എന്നാൽ ഇപ്പോൾ ഗർഭിണികളെയും ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവിന്റെ ഭാഗമാക്കിയിരിക്കുകയാണ്.

അതേസമയം 18 വയസ്സിന് താഴെയുളള കുട്ടികള്‍ക്ക് വാക്സിന്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഇപ്പോഴും തീരുമാനമായിട്ടില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here