gnn24x7

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധ മൂലം 60 മരണം റിപ്പോര്‍ട്ട് ചെയ്തു

0
295
gnn24x7

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ  രാജ്യത്ത് കോവിഡ്  ബാധ മൂലം 60 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം.

1463 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തു ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 28,380 ഉം മരണസഖ്യ 886ഉം ആയി. രാജ്യത്തെ 16 ജില്ലകളിൽ കഴിഞ്ഞ 28 ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും വ്യാജ സന്ദേശങ്ങൾ ആരും പ്രചരിപ്പിക്കരുതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ള സംസ്ഥാനമായ മഹാരാഷ്ട്രയിൽ ഇതിനകം റിപ്പോർട്ട് ചെയ്തത് 8068 കേസുകളാണ്. ആകെ  മരണം 342 ആയി. മഹാരാഷ്ട്രയിലെ നാസിക്കിൽ ഒരു ഡോക്ടർ അടക്കം ഏഴ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ നിയന്ത്രിത മേഖലയുടെ എണ്ണം 1036 ആയി. 

കോവിഡ് കേസുകൾ മൂവായിരം കടന്ന രണ്ടാമത്തെ സംസ്ഥാനമായ ഗുജറാത്തിൽ രോഗ ബാധിതരുടെ എണ്ണം 3301 ആയി. ആകെ 1 5 1  മരണമാണ്  സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. 

കോവിഡ് മരണം നൂറ് കടക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി മധ്യപ്രദേശ് മാറി. 104  പേരാണ് മരിച്ചത്. മധ്യപ്രദേശിലടക്കം അഞ്ച് സംസ്ഥാനങ്ങളിലെ കോവിഡ് കേസുകൾ രണ്ടായിരത്തിന് മുകളിലാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here