gnn24x7

സുപ്രിംകോടതിയില്‍ 50 ശതമാനത്തില്‍ അധികം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
285
gnn24x7

ന്യൂദല്‍ഹി: സുപ്രിംകോടതിയില്‍ 50 ശതമാനത്തില്‍ അധികം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജഡ്ജിമാര്‍ വീടുകളിലിരുന്ന് സിറ്റിംഗ് നടത്താന്‍ തീരുമാനമായി. കോടതി മുറികള്‍ ഉള്‍പ്പെടെ മുഴുവന്‍ കോടതി പരിസരങ്ങളും അണുവിമുക്തം ആക്കുമെന്ന് സുപ്രീം കോടതിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, രാജ്യത്ത് കുത്തനെ ഉയർന്ന് കൊവിഡ് കണക്കുകൾ. 24 മണിക്കൂറിനുള്ളിൽ 1,68,912 പുതിയ
കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനുള്ളിൽ 904 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.

gnn24x7