gnn24x7

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

0
734
gnn24x7

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. 120 രൂപ ഉയർന്ന് ഒരു പവൻ സ്വർണത്തിന് ഇന്ന് 34,840 രൂപയാണ് വില. ഗ്രാമിന് 4355 രൂപയും. ഈ മാസം ആദ്യം ഒരു പവന് 33,320 രൂപയായിരുന്നു സ്വർണത്തിൻറെ വില. സ്വർണത്തിന് കഴിഞ്ഞ 10 ദിവസത്തിനിടെ 1600 രൂപയാണ് വർധിച്ചിരിക്കുന്നത്.

അതേസമയം രാജ്യാന്തര വിപണിയിൽ സ്വർണ വില കുറഞ്ഞു. കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ‌ നിരക്കായിരുന്നു മാര്‍ച്ച് 31. ഒരു പവൻ സ്വര്‍ണത്തിന് 32,880 രൂപയായിരുന്നു വില. വരും ദിവസങ്ങളിൽ സ്വർണ്ണത്തിന്റെ വില കൂടുമെന്നാണ് സൂചന.

gnn24x7