gnn24x7

കൊവിഡ് സ്ഥിരീകരണം; ദല്‍ഹിയിലെ സി.ആര്‍.പി.എഫ് ആസ്ഥാനം അടച്ചു.

0
268
gnn24x7

ന്യൂദല്‍ഹി: ദല്‍ഹിയിലെ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (സി.ആര്‍.പി.എഫ് ) ആസ്ഥാനം അടച്ചു. ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആസ്ഥാനം അടച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ പെഴ്‌സണല്‍ സെക്രട്ടറിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഞായറാഴ്ച മുതല്‍ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

കൊവിഡ് പ്രോട്ടോകോള്‍ നടപടികള്‍ അനുസരിച്ച് ലോധി റോഡിലെ സി.ജി.ഒ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് കെട്ടിടം സീല്‍ ചെയ്യുന്നതിനായി ഫോഴ്‌സ് ജില്ലാ സര്‍വീലിയന്‍സ് ഓഫീസറെ അറിയിക്കുകയായിരുന്നു.

ശുദ്ധീകരിക്കുന്നതിന് വേണ്ടിയാണ് കെട്ടിടം അടച്ചത്. ശുദ്ധീകരണത്തിന് ശേഷം ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

പെഴ്‌സണല്‍ സെക്രട്ടറിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് വരികയാണെന്നും സി.ആര്‍.പി.എഫ് അധികൃതര്‍ അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here