ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31 വരെ നിട്ടിയതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ രാജ്യത്തെ ഒരു സംസ്ഥാനത്തിനും കേന്ദ്രത്തിനോട് ആലോചിക്കാതെ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ പാടില്ലെന്നും കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. അതേസമയം പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിന് മുകളിലുള്ള സ്ഥലങ്ങളില്‍ ഓഫീസുകളുടെയും മറ്റും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നും കേന്ദ്രം പ്രഖ്യാപിച്ചു.
ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ വ്യാപനം കൂടുതല്‍ ആശങ്ക ഉണര്‍ത്തുന്നതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്നും കേന്ദ്രം പറഞ്ഞു. ഇപ്പോഴിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ജനവരി 31 വരെ പ്രാബല്ല്യത്തിലുണ്ടായിരിക്കുമെന്നും സര്‍ക്കാര്‍ വെളിപ്പെടുത്തി. ലോകത്ത് ഇപ്പോള്‍ രണ്ട് കോടി ഇരുപത് ലക്ഷം പേരാണ് കോവിഡ് ചികിത്സയിലുള്ളത്. രോഗബാധിതരുടെ ആദ്യ മൂന്ന് രാജ്യങ്ങളില്‍ അമേരിക്ക, ഇന്ത്യ, ബ്രസിന്‍ എന്നിവയാണ്.